Breaking News

Trending right now:
Description
 
Mar 04, 2014

ജര്‍മന്‍ വീസാ ഫസിലിറ്റേഷന്‍ ഓഫീസ്‌ ഇനി കൊച്ചിയിലും തിരുവനന്തപുരത്തും

image കേരളത്തില്‍ രണ്ടു ജര്‍മന്‍ വീസാ ഫസിലിറ്റേഷന്‍ ഓഫീസുകള്‍ തുറക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമായിരിക്കും ഓഫീസുകള്‍ തുറക്കുന്നതെന്നു ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ (ബാംഗളൂര്‍) യോറണ്‍ റോഡേ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചി എംജി റോഡിലും, തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലുമായിരിക്കും ഓഫീസുകള്‍. 14-നു നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ ജര്‍മന്‍ അംബാസഡര്‍ മൈക്കിള്‍ സ്റ്റെയ്‌നര്‍, കേന്ദ്രമന്ത്രി ശശി തരൂര്‍ തുടങ്ങിവര്‍ പങ്കെടുക്കും. വീസ ഓഫീസുകള്‍ തുറക്കുന്നതോടെ സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും ഏറെ പ്രയോജനം ചെയ്യും. ഇപ്പോള്‍ ജര്‍മനിയിലേക്കു വീസയ്‌ക്കായുള്ള നടപടികള്‍ക്കു ബാംഗളൂര്‍ കോണ്‍സലേറ്റിനെയാണ്‌ മലയാളികള്‍ ആശ്രയിക്കുന്നത്‌. ഓണ്‍ലൈന്‍ വഴി വീസ അപേക്ഷിച്ചവര്‍ക്ക്‌ അഭിമുഖമടക്കമുള്ള നടപടിക്രമങ്ങള്‍ കേരളത്തിലെ വീസ സെന്ററുകളില്‍ നടത്തും. ജര്‍മന്‍ വീസയ്‌ക്ക്‌ അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ വന്‍ വര്‍ധനയാണ്‌ ഉണ്ടയിട്ടുള്ളത്‌. കഴിഞ്ഞ വര്‍ഷം 30,000 പേരാണ്‌ ബാംഗളൂരിലെ സെന്ററില്‍നിന്നു വീസയ്‌ക്ക്‌ അപേക്ഷിച്ചത്‌. ഇതില്‍ പത്തു ശതമാനം മലയാളികളാണ്‌. വൈദഗ്‌ധ്യമുള്ള തൊഴിലാളികളുടെ കുറവ്‌ ജര്‍മനി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌. തൊഴില്‍ വൈദഗ്‌ധ്യത്തോടൊപ്പം ജര്‍മന്‍ ഭാഷയില്‍ പ്രാവീണ്യമുള്ളവരെയാണ്‌ ആവശ്യം. ഇന്ത്യക്കാര്‍ക്ക്‌, പ്രത്യേകിച്ചു കേരളത്തിലുള്ളവര്‍ക്ക്‌ ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.