Breaking News

Trending right now:
Description
 
Mar 03, 2014

യുവാക്കള്‍ക്കിടയില്‍ ഉപഭോഗം വിനോദമാകുന്നു

image

ഇന്ത്യന്‍ യുവതലമുറയുടെ ഉപഭോഗ സംസ്‌ക്കാരത്തിലെ പുതു പ്രവണതകളിലേക്ക്‌ വെളിച്ചം വീശിക്കൊണ്ട്‌ ടൈറ്റന്‍ പാരഡോക്‌സ്‌ പാനല്‍ ഗവേഷണ റിപ്പോര്‍ട്ട്‌. ഏതൊരു ഉല്‍പന്നവും വാങ്ങുന്നതിന്റെ പല ഘട്ടങ്ങളിലും വാങ്ങല്‍ പ്രക്രിയയെപ്പറ്റി ആശയവിനിമയം നടത്തുന്നത്‌ യഥാര്‍ത്ഥത്തില്‍ ഉല്‍പന്നം വാങ്ങുന്നതിനെക്കാള്‍ പ്രധാനമായി പുതുതലമുറ കാണുന്നു എന്ന്‌ റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ 21-35 വയസ്‌ പ്രായക്കാര്‍ക്കിടയിലെ പ്രവണതകളെപ്പറ്റി ഗവേഷണ സംവാദങ്ങള്‍ക്കായി ടൈറ്റന്‍ രൂപീകരിച്ചതാണ്‌ പാരഡോക്‌സ്‌ പാനല്‍.

89 ശതമാനം ഇന്ത്യന്‍ യുവതീയുവാക്കളും എന്തെങ്കിലും ഉല്‍പന്നം വാങ്ങുന്നതിന്‌ മുന്‍പ്‌ അതെക്കുറിച്ച്‌ ഓണ്‍ലൈനില്‍ ഗവേഷണം നടത്തുന്നതായി പഠനം സൂചിപ്പിക്കുന്നു. മറ്റുള്ളവരുടെ വാങ്ങല്‍ തീരുമാനത്തെ സ്വാധീനിക്കാന്‍ തങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ കരുതുന്നവരാണ്‌ 74 ശതമാനം. വാങ്ങലിനെ കുറിച്ചുള്ള ഗവേഷണവും വാങ്ങല്‍ പ്രക്രിയയും തങ്ങളുടെ സമൂഹത്തിലെ സ്റ്റാറ്റസ്‌ ഉയര്‍ത്തുന്നതിനുള്ള അവസരമായാണ്‌ ഈ തലമുറ കാണുന്നത്‌.

43 ശതമാനം ഇന്ത്യന്‍യുവാക്കളും ഒറ്റയ്‌ക്കാണ്‌ ഷോപ്പിംഗ്‌ നടത്തുന്നത്‌. വ്യക്തിപരമായ സംതൃപ്‌തി ആണ്‌ തീരുമാനമെടുക്കുന്നതിലെ മുഖ്യ ഘടകം. ബ്രാന്റുകളെ കുറിച്ചുള്ള നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ കമ്പനികളുമായി നേരിട്ട്‌ പങ്കുവയ്‌ക്കാനും പത്തിലൊന്‍പതു പേര്‍ക്കും മടിയൊന്നുമില്ല. വാങ്ങല്‍ പ്രക്രിയയില്‍ കടന്നുവരുന്ന ഈ കലക്‌ടീവ്‌ ഇന്‍ഡിവിഡ്വലിസം ഉപഭോഗം എന്നത്‌ ഒരു വിനോദമാക്കി മാറ്റുമെന്ന്‌ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.