Breaking News

Trending right now:
Description
 
Mar 03, 2014

നഴ്‌സിംഗ്‌ മേഖലയില്‍ ഇന്റണ്‍ഷിപ്പ്‌ കൊണ്ടുവരുവാന്‍ അണിയറ നീക്കം; സ്വകാര്യ നഴ്‌സിംഗ്‌ ലോബികള്‍ പിന്നില്‍

image
തിരുവനന്തപുരം: വീണ്ടും നഴ്‌സിംഗ്‌ മേഖലയില്‍ ഇന്റണ്‍ഷിപ്പ്‌ കൊണ്ടുവരുവാന്‍ നീക്കം നടത്തുന്നു. സ്വകാര്യ നഴ്‌സിംഗ്‌ സ്‌കൂളും ഹോസ്‌പിറ്റല്‍ മാഫിയയുടെയും ഇടപെടലാണ്‌ ഇതിനു പിന്നിലെന്നു സംശയം. 
ഇതിനു മുന്നോടിയായി ഇന്ന്‌ ഈ വിഷയത്തില്‍ ഒരു അടിയന്തര ചര്‍ച്ച ജസ്റ്റിസ്‌ ജയിംസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൈക്കാട്‌ ഗസ്റ്റ്‌്‌ ഹൗസില്‍ വച്ചു നടക്കും. 
ഇന്റണ്‍ഷിപ്പു നടപ്പിലാക്കിയതോടെ സ്വകാര്യ നഴ്‌്‌സിംഗ്‌ സ്‌കൂളില്‍ നിന്ന്‌ തിയറിയും പേരിനു പ്രാക്ടിക്കലും നല്‌കി നഴ്‌സുമാരെ പുറത്തിറക്കുന്ന അന്യസംസ്ഥാന നഴ്‌സിംഗ്‌ സകൂളുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചുവെന്നു പറയാം.നഴ്‌സുമാര്‍ക്ക്‌ മിനിമം വേതനം വന്നതോടെ തൊഴില്‍ അറിയാത്ത ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വകാര്യ ഹോസ്‌പിറ്റലുകള്‍ തൊഴില്‍ നല്‌കാന്‍ വിസമ്മതിച്ചിരുന്നു. 

കൂടാതെ സ്വകാര്യ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റിന്റെ നിലനില്‍പ്പു തന്നെ ഇത്തരം ഇന്റണ്‍ഷിപ്പ്‌ വിദ്യാര്‍ത്ഥികളായിരുന്നു. ഇന്റണ്‍ഷിപ്പുകാരില്‍ നിന്ന്‌ ഫ്രീ സേവനം വാങ്ങി ഒാരോ രോഗിക്കും ഓരോ ബെഡ്ഡിനും നഴ്‌സുമാരെ നല്‌കി രോഗികളെ പിഴിഞ്ഞിരുന്ന മാനേജ്‌മെന്റിന്‌ാണ്‌ ഈ അവസരം നഷ്ടമായി. 
എന്നാല്‍ ഇന്ന്‌ അത്തരം സൗകര്യം ഫൈവ്‌ സ്റ്റാര്‍ ഹോസ്‌പിറ്റലുകള്‍ക്ക്‌ നഷ്ടമായി. ഇതാണ്‌ ഇന്റണ്‍ഷിപ്പു തിരികെ കൊണ്ടുവരുവാന്‍ സ്വകാര്യമാനേജുമെന്റുകളെ പ്രേരിപ്പിക്കുന്നത്‌. ശക്തമായ സമര്‍ദ്ദമാണ്‌ ഇതിനായി സ്വാകാര്യമാനേജ്‌മെന്റുകള്‍ സര്‍ക്കാരിനു മേല്‍ 
നടത്തുന്നത്‌. ഈ നീക്കത്തെ എന്തുവില കൊടുത്തു എതിര്‍ക്കുമെന്നു യു.എന്‍.എ അറിയിച്ചു. 
വിദേശ രാജ്യങ്ങളില്‍ നല്ല തൊഴില്‍ പരിചയം ഉള്ളവര്‍ക്ക്‌ മുന്‍ഗണന ഉള്ളതിനാല്‍ വന്‍കിട സ്വകാര്യ ഹോസ്‌പിറ്റലുകളുടെ ഇത്തരം ചതികളോട്‌്‌ കാര്യമായി നഴ്‌സുമാര്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 
വിദേശ രാജ്യങ്ങളില്‍ തൊഴില്‍ മേഖലയില്‍ അവസരങ്ങള്‍ കുറഞ്ഞിരിക്കുന്നു. അതിനാല്‍ കൂലിയില്ലാത്ത സേവനത്തിന്‌ നഴ്‌സുമാര്‍ തയാറാവില്ലയെന്നും ചൂക്ഷണത്തിന്റെ കാലം കഴിഞ്ഞുവെന്നും യുഎന്‍.എയുടെ സംസ്ഥാന പ്രതിഡന്റ്‌ ജാസ്‌മിന്‍ ഷാ ഗ്ലോബല്‍ മലയാളത്തോടു വ്യക്തമാക്കി.