Breaking News

Trending right now:
Description
 
Mar 03, 2014

കരുത്തിന്റെ ഇന്നലെകള്‍

Flashback - Anil Warrier
image ഒരു നോട്ടത്തില്‍ അതുമല്ലെങ്കില്‍ ഇരുത്തിയുള്ള ഒരു മൂളലില്‍ പാര്‍ട്ടി അണികളെ നിലയ്‌ക്കു നിര്‍ത്താന്‍ കഴിഞ്ഞിരുന്ന നേതാവാണ്‌ എം.വി. രാഘവന്‍. സിപിഎമ്മില്‍ ആയിരുന്നപ്പോഴും പിന്നീട്‌ സിഎംപി രൂപീകരിച്ചപ്പോഴും അണികളെ കൈപ്പിടിയില്‍നിര്‍ത്തുന്നതില്‍ രാഘവന്‌ അസാമാന്യമായ കഴിവായിരുന്നു. കമ്യൂണിസ്‌റ്റ്‌ മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി (സിഎംപി) യുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ യുഡിഎഫിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു എംവിആര്‍. പ്രത്യേക ശൈലിയില്‍ ചോദ്യവും ഉത്തരവുമായുള്ള രാഘവന്റെ പ്രസംഗം കേള്‍ക്കാന്‍ കേരളത്തിലെങ്ങും ആളുകൂടുമായിരുന്നു. പതിഞ്ഞ ശബ്ദത്തില്‍ തുടങ്ങി പല ഭാവങ്ങളില്‍നിറയുന്ന ശൈലി ഒന്നു വേറിട്ടതുതന്നെയാണ്‌. 1933, മെയ്‌ അഞ്ചിന്‌ കണ്ണൂര്‍ മേലേത്തുവീട്ടില്‍ എന്ന നമ്പ്യാര്‍ കുടുംബത്തില്‍ ജനിച്ച എംവിആറാണ്‌ ആദ്യത്തെ സഹകരണ മെഡിക്കല്‍ കോളജിന്‌ തുടക്കമിട്ടത്‌. പാപ്പിനിശേരിയിലെ വിഷ ചികിത്സാലയത്തിനു പിന്നിലും അദ്ദേഹത്തിന്റെ കര്‍മ്മകുശലതതന്നെയായിരുന്നു. രാഷ്ട്രീയത്തിനു പുറത്ത്‌ മന്നത്ത്‌ ആചാര്യ ചാരിറ്റബിള്‍ ട്രസ്റ്റിലും സജീവമായിരുന്നു അദ്ദേഹം.


രോഗാതുരനായി എംവിആര്‍ ആശുപത്രിയിലായപ്പോള്‍ പാര്‍ട്ടിയിലെ നേതാക്കള്‍ പരസ്‌പരം പോരുതുടങ്ങി. പിന്നീട്‌ തത്‌കാലത്തേയ്‌ക്കു വെടിനിര്‍ത്തലായി. സജീവരാഷ്ട്രീയത്തിലായിരുന്നപ്പോള്‍ ഒരു പൊതുവേദിയില്‍ ഉറക്കത്തെ കോട്ടുവായില്‍ ഒതുക്കുന്നതാണ്‌ ചിത്രത്തില്‍.