Breaking News

Trending right now:
Description
 

ദുബായില്‍ പുതിയ വീസ നിയമം വരുന്നു

യാളികളായ തൊഴില്‍ അന്വേഷകര്‍ക്ക്‌ ആശ്വാസമായി പുതിയ വീസ നിയമം ദുബായില്‍ വരുന്നു. വിസിറ്റിങ്ങ്‌ വീസ തൊഴില്‍ വീസയാക്കുവാന്‍ രാജ്യം വിട്ടു പോകേണ്ടിയിരുന്നു. എന്നാല്‍ ഇനിയും പുതിയ വീസയിലേയ്‌ക്ക്‌ മാറാന്‍ രാജ്യം വിട്ടുപോകേണ്ടതില്ലെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികള്‍ക്ക്‌ വീസ സംവിധാനം വേഗത്തിലാക്കുവാനാണ്‌ പുതിയ സംവിധാനം. വീസ കാലാവധി കഴിയുന്നതിനു മുമ്പ്‌ സ്‌പോണ്‍സര്‍ക്ക്‌ പുതിയ വീസ നല്‍കുവാനും സാധിക്കും. എന്നാല്‍ രാജ്യത്ത്‌ എത്തിയിരിക്കുന്ന വീസയുടെ കാലാവധി കഴിയുന്നതിനു മുമ്പ്‌ പുതിയ വീസയിലേക്ക്‌ മാറണമെന്നു മാത്രം.

Read more >

യുഎസ്‌ തൊഴില്‍ വീസകള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ 2018 ലേക്കുള്ള പുതിയ എച്ച്‌-1 ബി വീസാ അപേക്ഷകള്‍ ഏപ്രില്‍ ഒന്നു മുതല്‍ സ്വീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു. 85,000 വീസയ്‌ക്കാണ്‌ അനുമതിയുള്ളത്‌. ജനറല്‍ കാറ്റഗറിയില്‍ 65,000 പേര്‍ക്കാണ്‌ വീസ അനുവദിക്കുക. യുഎസ്‌ അക്കാഡമിക്‌ സ്ഥാപനങ്ങളില്‍നിന്ന്‌ മാസ്റ്റേഴ്‌സ്‌ ഡിഗ്രിയോ അതിലും ഉയര്‍ന്ന യോഗ്യതയോ നേടിയ വിദേശ വിദ്യാര്‍ഥികള്‍ക്കായി 20,000 വീസ നീക്കിവച്ചിട്ടുണ്ട്‌.

Read more >

ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ്‌ ബോര്‍ഡ്‌ ഐ എല്‍ടി എസിന്‌ ഇളവു പ്രഖ്യാപിച്ചു. ഐ എല്‍ടി എസിന്‌ 7 ബാന്‍ഡ വാങ്ങണമെന്നു തന്നെയാണെങ്കിലും ചില ഇളവുകളാണ്‌ അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌ ഒരു തവണ ഏതെങ്കിലും രണ്ടു വിഷയത്തിന്‌ ബാന്‍ഡ്‌ 6.5 ആയി പോകുന്നവര്‍ക്ക്‌ രണ്ടാം തവണ എഴുതി ആ വിഷയങ്ങളുടെ സ്‌കോര്‍ 7 ആയി ഉയര്‍ത്താം.

Read more >