Breaking News

Trending right now:
Description
 

സ്വര്‍ണ്ണവിലയില്‍ മുന്നേറ്റം; പവന്‌ 200 രൂപ കൂടി

സ്വര്‍ണ്ണവിപണിയില്‍ വില കുതിക്കുന്നു. വ്യാഴാഴ്‌ച കേരളത്തില്‍ ഒരു പവന്‌ 200 രൂപ കൂടി. ഇതോടെ വില പവന്‌ 23120 രൂപയിലെത്തി. ആഴ്‌ചയുടെ തുടക്കത്തില്‍ 22760 രൂപയായിരുന്നുവില. ഇക്കഴിഞ്ഞ ജനുവരി ഒന്നിനു 18860 രൂപയായിരുന്നു കേരളത്തില്‍. 10 മാസത്തിനിടയിലെ വര്‍ധന 22.7 ശതമാനമാണ്‌. ഡല്‍ഹി വിപണിയില്‍ പവന്‍വില 200 രൂപ വര്‍ധിച്ച്‌ 24600 രൂപയായി.

Read more >

റിലയന്‍സ്‌ ജിയോ ദീപാവലി ഓഫറുകള്‍ക്കൊപ്പം പ്രൈം നിരക്കുകള്‍ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചു. പ്രൈം ഉപയോക്താക്കള്‍ക്ക്‌ 399 രൂപയ്‌ക്കു ലഭ്യമായിരുന്ന ഓഫറുകള്‍ക്ക്‌ ഇനി 459 രൂപ നല്‍കേണ്ടിവരും. 459 രൂപയുടെ ഓഫര്‍ ്‌അനുസരിച്ച്‌ ഉപയോക്താക്കള്‍ക്ക്‌ 84 ദിവസത്തേക്ക്‌ ഒരു ജിബി വീതം ഡേറ്റയും ഫോണ്‍കോളുകളും എസ്‌എംഎസ്‌ സൗകര്യവും ലഭിക്കും. മുമ്പ്‌ 399 രൂപയ്‌ക്ക്‌ ലഭിച്ചിരുന്ന ഓഫറായിരുന്നു ഇത്‌. നിലവില്‍ 399 രൂപയുടെ ഓഫര്‍ ഉണ്ടെങ്കിലും ഇതിന്റെ കാലാവധി 70 ദിവസമായി വെട്ടിക്കുറച്ചു.

Read more >

ഗൂഗിളിന്റെ ഏറ്റവും മികച്ച സ്‌മാര്‍ട്ട്‌ ഫോണുകള്‍ വിപണിയിലെത്തി. ഗൂഗിള്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സ്‌എല്‍ എന്നീ ഫോണുകളാണ്‌ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്‌. ഫോണിന്റെ വില ഇന്ത്യയില്‍ 57000 രൂപ മുതലാണ്‌ തുടങ്ങുന്നത്‌. ഈ മാസം 13നു ശേഷം ഇന്ത്യയില്‍ പ്രീ ബുക്കിങ്‌ തുടരും. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഹാന്‍ഡ്‌സെറ്റ്‌ മോഡലാണിത്‌. പഴ്‌സണല്‍ അസിസ്റ്റന്റായ ഗൂഗിള്‍ അസിസ്റ്റന്റ്‌ ഏറ്റവും പരിഷ്‌കരിച്ചാണ്‌ പിക്‌സല്‍ ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്‌.

Read more >