Breaking News

Trending right now:
Description
 

പുതിയ കാലത്തിന്റെ രൂപഭംഗിയുമായി ടാറ്റായുടെ ടിഗോര്‍

പുതു തലമുറയ്‌ക്കായി ടാറ്റാ മോട്ടോഴ്‌സ്‌ അവതരിപ്പിക്കുന്ന പുതിയ സ്റ്റൈല്‍ബാക്ക്‌ ടിഗോര്‍ കൊച്ചിയില്‍ നിരത്തിലിറക്കി. അത്യാകര്‍ഷകമായ രൂപവും മികവുറ്റ രൂപകല്‍പ്പനയുമാണ്‌ ടിഗോറിന്റെ പ്രത്യേകത. നിലവിലുള്ള ടാറ്റാ കാറുകള്‍ക്ക്‌ പൂരകമാകുന്ന രീതിയിലുള്ള ടിഗോര്‍ എന്നും മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കായി രൂപപ്പെടുത്തിയതാണ്‌.

Read more >

അഞ്ചരക്കോടി രൂപയോളം വിലവരുന്ന ബ്രിട്ടീഷ്‌ നിര്‍മിത ആഡംബരകാര്‍ ചേര്‍ത്തല സബ്‌ ആര്‍ടി ഓഫിസിലെത്തിച്ചു റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. 5.36 കോടി രൂപ വിലവരുന്ന ബെന്റ്‌ലി കമ്പനിയുടെ ബെന്റയ്‌ഗ മോഡല്‍ കാറിന്റെ റജിസ്‌ട്രേഷനാണ്‌ ബുധനാഴ്‌ച നടന്നത്‌. അരൂര്‍ കേന്ദ്രമായുള്ള ഫെയര്‍ എക്‌സ്‌പോര്‍ട്‌സ്‌ ഇന്ത്യ കമ്പനി ഡയറക്ടര്‍ വിജയകുമാര്‍ പിള്ളയുടെ പേരിലാണ്‌ കാര്‍ റജിസ്റ്റര്‍ ചെയ്‌തത്‌.

Read more >

കൊച്ചി: ലാന്‍ഡ്‌ റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ പുത്തന്‍ 2.0 ലിറ്റര്‍ പെട്രോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 177 കിലോ വാട്ട്‌ എന്‍ജിനുള്ള ഈ മോഡലിന്‌ എക്‌സ്‌ ഷോറൂം വില 56.50 ലക്ഷം രൂപയാണ്‌. എച്ച്‌എസ്‌ഇ ട്രിം വേരിയന്റില്‍ ലഭ്യമായ 7 സീറ്റര്‍ ലാന്‍ഡ്‌ റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട്‌ പ്രീമിയം എസ്‌യുവികളില്‍ ഉപയോക്താക്കള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ടതാണ്‌.

Read more >