Breaking News

Trending right now:
Description
 

നിന്‍ നറു പുഞ്ചിരി

ആദര്‍ശ്‌ സോമന്‍

image കാലം മറയിച്ച,
പ്രണയിനി നീ
കാലചക്ര തിന്ടെ,
കൂട്ടുകാരി

പൂവായി വിരിഞ്ഞതും
നീ അല്ലേ,
തേനായി ചുരന്നതും
നീ അല്ലേ ,

സ്നേഹത്തിൻ മടിയിൽ,
തല ചാച്ചു ഉറങ്ങിയ രാത്രികൾ
. പ്രണയത്തിൻ ഒഴിക്കിൽ,
ഓടി നടന്ന പകലുകൾ.

കാറ്റായി നീ എന്നെ,
വീശി ഉറക്കിയിട്ടും.
മഴയായി നീ എന്നെ
കുളിര്പ്പിച്ചിട്ടും.
കാര്മുകിലായി
നീ പിണങ്ങിയത് എന്തേ? ,
സന്ധ്യ ആയി നീ
മാഞ്ഞതെന്തെ?

വർഷങ്ങൾ മാച്ചില്ല
പ്രണയം,
കാക്കുന്നു മനസിൽ ,
നിൻ നറുപുഞ്ചിരി .