Breaking News

Trending right now:
Description
 

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ചര്‍ച്ചയില്‍ തീരുമാനമായില്ല

സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനവുമായി ബന്ധപ്പെട്ട്‌ മനേജ്‌മെന്റ്‌ പ്രതിനിധികളുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ രണ്ടുവട്ടം നടത്തിയ ചര്‍ച്ച പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. സര്‍ക്കാരിന്‌ 50 ശതമാനം സീറ്റ്‌ നല്‍കാമെന്നു മാനേജ്‌മെന്റ്‌ അസോസിയേഷനുകള്‍ വ്യക്തമാക്കി. ഈ സീറ്റില്‍ 20 ശതമാനത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷത്തെ ഫീസും ശേഷിക്കുന്ന 30 ശതമാനത്തില്‍ ഉയര്‍ന്ന ഫീസും എന്ന കര്‍ശന നിലപാടു മാനേജ്‌മെന്റുകള്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിയാതെവന്നതോടെ ഇന്നലത്തെ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായില്ല.

Read more >

ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളായ വിദേശ വനിതകള്‍ മിനി സ്‌കര്‍ട്ട്‌ ധരിക്കുന്നതിനു വിലക്കുമായി കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ്‌ ശര്‍മ. രാത്രി ഒറ്റയ്‌ക്ക്‌ പുറത്തുപോകരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താനായി ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയതിനെപ്പറ്റി ആഗ്രയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുന്നതിനിടെയാണ്‌ ഇത്തരം വേഷം ധരിക്കുന്നതും രാത്രിസഞ്ചാരവുമാണ്‌ അക്രമത്തിനു കാരണമെന്നു മന്ത്രി വ്യക്തമാക്കിയത്‌. ഇതിനു പുറമേ വിനോദ സഞ്ചാരികള്‍ക്കു ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ അച്ചടിച്ചു നല്‍കണം.

Read more >

യെമനിലുള്ള ഏഡനിലെ സൈനിക കേന്ദ്രത്തിലുണ്ടായ ചാവേല്‍ ബോംബ്‌ സ്‌ഫോടനത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടു. 91 പേര്‍ക്ക്‌ പരുക്കുണ്ട്‌. സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച വാഹനം സൈനികരുടെ റിക്രൂട്ട്‌മെന്റ്‌ നടക്കുകയായിരുന്ന മന്‍സൂരയിലെ സ്‌കൂള്‍ മൈതാനത്ത്‌ പൊട്ടിത്തെറിക്കുകയായിരുന്നു. റിക്രൂട്ട്‌മെന്റിനുള്ള റജിസ്‌ട്രേഷന്‍ നടക്കുന്ന സമയത്ത്‌ അടച്ചിട്ടിരുന്ന സ്‌കൂള്‍ഗേറ്റ്‌ പ്രഭാതഭക്ഷണവുമായി വന്ന വാഹനത്തിന്‌ കയറാന്‍ തുറന്നപ്പോഴാണ്‌ ചാവേര്‍ഭടന്‍ കാര്‍ ഓടിച്ച്‌ അകത്തുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read more >

Editor's Pick

View all Editor's Picks >

Kerala News

അങ്കമാലി കറുകുറ്റിയില്‍ അപകടത്തിനു കാരണമായ റയില്‍ പാളത്തിലെ വിള്ളല്‍ സംബന്ധിച്ച്‌ മുന്നറിയിപ്പ്‌ റയില്‍വേ എന്‍ജിനിയര്‍വിഭാഗം അവഗണിച്ചതായി ആരോപണം. അപകടം ഉണ്ടായതോടെ അധികൃതര്‍ ഉണര്‍ന്നു. പാളത്തിലെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്നും തകരാറുള്ള ഭാഗങ്ങളില്‍ വേഗത കുറച്ച്‌ ഓടിക്കണമെന്നും സെക്ഷന്‍ എന്‍ജിനിയര്‍മാര്‍ അതാത്‌ സ്‌റ്റേഷന്‍മാസ്‌റ്റര്‍ക്ക്‌ നിര്‍ദേശം നല്‍കി. തിരുവനന്തപുരം ഷൊര്‍ണൂര്‍വരെയുള്ള റെയില്‍പാളത്തില്‍ 202 ഇടങ്ങളില്‍ തകരാറുണ്ടെന്നു നേരത്തെ ഏരിയാ മാനേജര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നുവെന്നും ഇവ ഉടന്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നുവെന്നും ദക്ഷിണ റെയില്‍വേ എന്‍ജിനിയേഴ്‌സ്‌ അസോസിയേഷന്‍ വ്യക്തമാക്കി.

Read more >

View all Kerala news >

General News

പശ്ചിമബംഗാളിനു പേരുമാറ്റത്തിനുള്ള പ്രമേയം നിയമസഭ പാസാക്കി. ഇനി ബംഗാള്‍ എണ്ണാണ്‌ അറിയപ്പെടുക. ബംഗാളിയില്‍ ബംഗ്ല, ഇംഗ്ലീഷില്‍ ബംഗാള്‍, ഹിന്ദിയില്‍ ബംഗള്‍ എന്നീ പേരുകളാണ്‌ സംസ്ഥാനത്തിനു നല്‍കിയിട്ടുള്ളത്‌. കേന്ദ്ര സര്‍ക്കാര്‍ ഇതു പാര്‍ലമെന്റില്‍ പാസാക്കിയാല്‍ പേരുകള്‍ക്കു നിയമപ്രാബല്യം ലഭിക്കും. സംസ്ഥാന പാര്‍ലമെന്ററി അഫയേഴ്‌സ്‌ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ്‌ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്‌. ബംഗാള്‍ എന്ന പേരിനു ചരിത്രപരവും സാംസ്‌കാരികവുമായ അര്‍ഥമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി മമത ബാനര്‍ജി, സംസ്ഥാനത്തിന്റെ പേര്‌ ബംഗോ എന്നു മാറ്റിയാലും തനിക്കു വിരോധമില്ലെന്നു പറഞ്ഞു.

Read more >

View all General news >

Real Estate

View all RealEstate news >

Health

View all Health news >

Community News

View all Community news >

Women

View all Women news >

Immigration

View all Immigration news >

Travel

View all Travel news >

Cookery

View all Cookery news >

Featured Articles and Analysis